ബൈക്കിന് മുകളിലേക്ക് തെരുവ് നായ ചാടി വീണു; കോഴിക്കോട് ബൈക്ക് യാത്രികർക്ക് പരുക്ക്


കോഴിക്കോട്: ജില്ലയിൽ വീണ്ടും തെരുവ് നായ ആക്രമണം. ബൈക്ക് യാത്രികരായ രണ്ടു പേർക്കാണ് പരിക്കേറ്റത്. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീര്‍ കോയസന്‍, അഭിലാഷ് എന്നിവർക്കാണ് പരുക്ക് പറ്റിയത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. മാവൂര്‍ കല്‍പ്പള്ളിയില്‍ വെച്ചാണ് തെരുവ് നായ ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്. നായ ബൈക്കിനു മുകളിലേക്ക് ചാടി വീഴുകയായിരുന്നു എന്ന് പറഞ്ഞു.