ഇതിഹാസം ഈ കലാ കുലപതി; ഗുരു ചേമഞ്ചേരിയുടെ പ്രതിമ അനാവരണം ചെയ്തു


കൊയിലാണ്ടി: കഥകളിയാചാര്യന്‍ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരയുടെ പ്രതിമ അനാവരണം ചെയ്തു. ഒന്നാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായായി കഥകളി വിദ്യാലയത്തിൽ സ്ഥാപിച്ച ഗുരുവിൻ്റെ പൂർണ്ണകായ പ്രതിമ കെ മുരളീധരൻ എം.പി അനാവരണം ചെയ്തു.

ഗുരുവിൻ്റ ശിഷ്യൻ ശിവജി അയനിക്കാട് ആണ് സിമൻറിലും കമ്പിയിലും സൗജന്യമായി തീർത്ഥപൂർണ്ണകായ പ്രതിമ നിർമ്മിച്ചത്. പത്മശ്രീ വാങ്ങിയപ്പോൾ ധരിച്ച വേഷത്തിലാണ് പ്രതിമ നിർമിച്ചത്. പ്രതിമയ്ക്ക് മൂന്ന്‌ ക്വിന്റൽ ഭാരമുണ്ട്.

ചടങ്ങിൽ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. ദിവ്യ കിരൺ, പി പ്രമോദ് കുമാർ, കെ അബ്ദുൾ ഷുക്കൂർ, സുരേഷ് ഉണ്ണി, മധുസൂദനൻ ഭരതാഞ്ജലി, മനോജ് ഇഗ്ലൂ, കലാമണ്ഡലം പ്രേംകുമാർ, വിജയരാഘവൻ ചേലിയ, അഡ്വ.പി പ്രശാന്ത് സംസാരിച്ചു.

കേരളം നടനം എന്നീ മേഖലയിൽ പ്രതിഭായായിരുന്നു ​ഗുരു ചേമഞ്ചേരി 100 വയസായിതിന് ശേഷം പല കഥകളി വേദികളിലും വേഷമണിഞ്ഞത് ശ്രദ്ധേയമായിരുന്നു. പതിനാലാം വയസായിലായിരുന്നു ഗുരു ആ​ദ്യമായി കഥകളി വേഷമിടുന്നത്. മടങ്കണ്ടി ചാത്തുകുട്ടി നായരുടെയും അമ്മുക്കുട്ടിയമ്മയുടെ മകനായി 26 ജൂൺ 1916ന് ജനിച്ചു. കഥകളിക്ക് പുറമെ കേരള നടനം എന്നിവയിലും കുഞ്ഞിരാമൻ നായർ തന്റെ പ്ര​ഗത്ഭ്യം തെളിയിച്ചു.

രാജ്യം 2017ൽ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 1979ൽ സംഗീത നാടക അക്കാദമി അവാ‍‍‌ർഡ്, 1999 കേരള സം​ഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് കേരള കലാമണ്ഡലത്തിന് വിശിഷ്ടസേവ പുരസ്കാരം 2001 ലഭിച്ചു. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്ഠ പുരസ്കാരവും തുടങ്ങിയ ബ​ഹുമതികൾ ലഭിച്ചു.