സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂർ വേദിയാകും; കായികമേള തലസ്ഥാനത്ത്


തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള് കലോത്സവം തൃശൂരില് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. സംസ്ഥാന സ്‌കൂള് കായികമേള തിരുവനന്തപുരത്തും നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ വർഷം കലോത്സവം
തിരുവനന്തപുരത്ത് വച്ചായിരുന്നു നടന്നത്. തൃശൂരാണ് ചാമ്പ്യന്മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല് നൂറ്റാണ്ടിന് ശേഷം തൃശൂര് ചാമ്പ്യന്മാരായത്. ഈ വർഷത്തെ ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല് സ്‌കൂള് കലോത്സവം മലപ്പുറത്തും നടക്കും.