മേപ്പയ്യൂര്‍ പഞ്ചായത്തിന് വാട്ടര്‍ കൂളര്‍ നല്‍കി ശ്രീറാം ഓട്ടോമാള്‍


മേപ്പയ്യൂര്‍: ശ്രീറാം ഓട്ടോമാള്‍ ഇന്ത്യ ലിമിറ്റഡ് പതിനൊന്നാമത് വാര്‍ഷികം പ്രമാണിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന് വാട്ടര്‍ കൂളര്‍ നല്‍കി. ശ്രീറാം ഓട്ടോമാള്‍ കേരള ബിസിനസ് ഹെഡ് സതീശന്‍.എ. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് വാട്ടര്‍ കൂളര്‍ കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ജൂനിയര്‍ സൂപ്രണ്ട് ശ്രീലേഖ കെ.ആര്‍, ആസിഫ് പി.കെ, ശ്രീറാം ഓട്ടോ മാള്‍ മേപ്പയൂര്‍ മാനേജര്‍ ഡൊമിനി ജോസഫ് എന്നിവര്‍ പങ്കെടുത്തു.