ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ സ്പോട്ട് അഡ്മിഷൻ; വിശദമായി അറിയാം


കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ എംഎ സംസ്കൃതസാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ, മലയാളം, ഉറുദു, എന്നീ എംഎ പ്രോഗ്രാമുകളിൽ എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണംചെയ്ത സീറ്റുകൾ ഉൾപ്പെടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു.

യോഗ്യതനേടിയവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം 30-ന്‌ മുമ്പായി പ്രാദേശികകേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 9895903465, 9497645922.