തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ബാച്ച് അനുവദിച്ചു; കൊയിലാണ്ടി മണ്ഡലത്തില്‍ എസ്.പി.സി ഇല്ലാത്ത ഒരു സ്‌കൂള്‍ മാത്രം


കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ബാച്ച് അനുവദിച്ചു. ഏറെക്കാലമായി സ്‌കൂള്‍ അധികൃതരുടെ ശ്രമമാണ് ഇതോടെ ഫലം കണ്ടത്. എസ്.പി.സി ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നേരിട്ടും എം.എല്‍.എ മുഖേനയും അപേക്ഷ നല്‍കിയിരുന്നു.

കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നിലവില്‍ എസ്.പി.സി ബാച്ചുകളുണ്ട്. സി.കെ.ജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിങ്ങപുരം മാത്രമാണ് എസ്.പി.സി ബാച്ചില്ലാത്ത മണ്ഡലത്തിലെ ഏക സ്‌കൂള്‍. സി.കെ.ജിയില്‍ എസ്.പി.സി അനുവദിക്കുന്നതായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു.