Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021: നാലിലാരാകും താരം? ഫൈനല്‍ റൗണ്ട് വോട്ടിങ് ഇന്ന് മുതല്‍; വിശദാംശങ്ങള്‍ അറിയാം


 

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ റൗണ്ട് വോട്ടിങ് ഇന്ന് ആരംഭിക്കും. പതിനാല് പേര്‍ പങ്കെടുത്ത ആദ്യ റൗണ്ട് വോട്ടിങ്ങില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച നാല് പേരാണ് അന്തിമ റൗണ്ടില്‍ മാറ്റുരയ്ക്കുക.

ആവേശകരമായ പ്രതികരണമാണ് വാര്‍ത്താതാരം പരിപാടിയ്ക്ക് വായനക്കാരില്‍ നിന്ന് ലഭിച്ചത്. പതിവ് വായനക്കാര്‍ക്ക് പുറമെ കൊയിലാണ്ടിക്കാരായ നിരവധി പേരാണ് ആദ്യ റൗണ്ട് വോട്ടിങ്ങില്‍ പങ്കെടുക്കാനായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് എത്തിയത്. പതിമൂന്നായിരത്തിലേറെ പേര്‍ വോട്ടിങ്ങില്‍ പങ്കെടുത്തതായി കണക്കുകള്‍ കാണിക്കുന്നു.

കെ-റെയില്‍ വിരുദ്ധ സമരസമിതിയുടെ അമരക്കാരനും ജില്ലയിലെ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവുമായ ടി.ടി.ഇസ്മായില്‍, കൊയിലാണ്ടിയിലെ മുന്‍ കോവിഡ് നോഡല്‍ ഓഫീസറും കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറുമായ ഡോ. സന്ധ്യ കുറുപ്പ്, കേരളക്കരയുടെയാകെ പ്രിയ ഗായകന്‍ ഷാഫി കൊല്ലം, കൊയിലാണ്ടിയുടെ പ്രിയ എം.എല്‍.എ കാനത്തില്‍ ജമീല എന്നിവരാണ് അന്തിമ റൗണ്ട് വോട്ടിങ്ങില്‍ ഇടം പിടിച്ച നാല് പേര്‍.

ടി.ടി.ഇസ്മായിലിന് 5627, ഡോ. സന്ധ്യ കുറുപ്പിന് 3188, ഷാഫി കൊല്ലത്തിന് 1151, കാനത്തില്‍ ജമീലയ്ക്ക് 633 എന്നിങ്ങനെയാണ് ഇവര്‍ക്ക് ലഭിച്ച വോട്ടുകള്‍. ഇനി ഇവര്‍ നാല് പേര്‍ മാത്രം പങ്കെടുക്കുന്ന ഫൈനല്‍ റൗണ്ട് വോട്ടിങ്ങാണ് ഉള്ളത്.

ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് അന്തിമ റൗണ്ട് വോട്ടിങ് ആരംഭിക്കുക. നേരത്തേ ആദ്യ റൗണ്ട് വോട്ടിങ് നടന്നതിന് സമാനമായ രീതിയില്‍ തന്നെയാണ് വോട്ടിങ്. അവസാനദിവസം വോട്ടിങ് കഴിഞ്ഞതിന് ശേഷമാണ് ഓരോരുത്തര്‍ക്കും ലഭിച്ച വോട്ടുകള്‍ പരിശോധിക്കുകയും 2021 ലെ കൊയിലാണ്ടിയുടെ വാര്‍ത്താതാരത്തെ പ്രഖ്യാപിക്കുകയും ചെയ്യുക .

Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ഫൈനല്‍ റൗണ്ട് വോട്ടിങ്ങിനായി കാത്തിരിക്കാം.