Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 വോട്ടെടുപ്പ് തുടരുന്നു; ആവേശകരമായ വോട്ടെടുപ്പില്‍ ഇതുവരെ പങ്കെടുത്തത് 6754 പേര്‍; നിങ്ങള്‍ വോട്ട് ചെയ്‌തോ….?


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ വോട്ടിങ് ആവേശപൂര്‍വ്വം തുടരുകയാണ്. ഇന്ന് രാത്രി എട്ട് മണി വരെ 6754 വായനക്കാരാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരി 10 വരെയാണ് ആദ്യഘട്ട വോട്ടിങ്.

മുന്‍ ദിവസങ്ങളിലെതിന് സമാനമായി ഇപ്പോഴും കെ-റെയില്‍ വിരുദ്ധ സമര സമിതി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ ടി.ടി.ഇസ്മായിലാണ് ഇപ്പോഴും മുന്നിലുള്ളത്. ഇന്ന് വൈകീട്ട് എട്ട് മണിവരെ 2577 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഗായകനും ഗാനരചയിതാവുമായ ഷാഫി കൊല്ലമാണ് വോട്ടിങ്ങില്‍ രണ്ടാം സ്ഥാനത്ത്. 1007 വോട്ടുകളാണ് ഷാഫിക്ക് ഇന്ന് വൈകീട്ട് എട്ട് മണി വരെ ലഭിച്ചിരിക്കുന്നത്. കൊയിലാണ്ടിയുടെ കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ, സന്ധ്യ കുറുപ്പാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. ഡോ. സന്ധ്യയ്ക്ക് ഇതുവരെ 512 വോട്ടുകളാണ് ലഭിച്ചത്.

കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിലെ സി.ഐ എന്‍.സുനില്‍ കുമാറിന് ഇന്ന് വൈകീട്ട് എട്ട് മണി വരെ 472 വോട്ടുകളാണ് ലഭിച്ചത്. എം.എല്‍.എ കാനത്തില്‍ ജമീലയാണ് വോട്ടിങ്ങില്‍ അഞ്ചാം സ്ഥാനത്ത്. 429 വോട്ടുകളാണ് ഇന്ന് വൈകീട്ട് എട്ട് മണി വരെ അവര്‍ക്ക് ലഭിച്ചത്.

പതിനാല് പേരാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തെ കണ്ടെത്താനുള്ള ആദ്യഘട്ട വോട്ടിങ്ങിനായുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പതിനാല് പേര്‍ക്കും ഇന്ന് വൈകീട്ട് എട്ട് മണി വരെ ലഭിച്ച വോട്ടുകളുടെ എണ്ണം താഴെ കാണാം.

നിങ്ങള്‍ ഇതുവരെ വോട്ട് ചെയ്തില്ലേ? ഇവിടെ ക്ലിക്ക് ചെയ്ത് കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തെ കണ്ടെത്താനുള്ള വോട്ടിങ്ങില്‍ പങ്കെടുക്കൂ.