‘സ്ത്രീപക്ഷ നവകേരളം’ സിഗ്നേച്ചര്‍ കാമ്പെയ്‌നുമായി തിക്കോടിയിലെ കുടുംബശ്രീ സി.ഡി.എസ്


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ‘സത്രീപക്ഷ നവകേരളം’ സിഗ്‌നേച്ചര്‍ കാമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. വിശ്വന്‍ അധ്യക്ഷം വഹിച്ചു ‘സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ പി.കെ സ്വാഗതം പറഞ്ഞു.

‘മെമ്പര്‍ സെക്രട്ടറി ഐ.പി.പദ്മനാഭന്‍ ആശംസ അര്‍പ്പിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബ്യൂല കര്‍മ്മപദ്ധതി രൂപീകരണ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ നന്ദി പറഞ്ഞു.