ചേമഞ്ചേരിയില്‍ ഇടവിളകൃഷി പദ്ധതിയുടെ വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇടവിള കൃഷി പദ്ധതിയുടെ വിത്ത് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അജ്‌നഫ് കെ.സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ ആയ ഷീല എം, അതുല്യ, അബ്ദുല്‍ ഹാരിസ്, പഞ്ചായത്ത് അംഗങ്ങളായ പി ശിവദാസന്‍, സുധ കെ എന്നിവര്‍ സന്നിഹിതരായി.