രോഹന്‍ എസ്. കുന്നുമ്മലിന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അനുമോദനം


കോഴിക്കോട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടിയ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മലിന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അനുമോദനം. ഗുജറാത്തി സ്‌കൂളില്‍ നടന്ന പരിപാടി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി.പുഷ്പരാജന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.വി.സുനില്‍ ചന്ദ്രന്‍, കമാല്‍വരൂദൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം തലവന്‍ കെ.ഹരിദാസന്‍, ജഗദീഷ് ബി.ത്രിവേദി, പുതുച്ചേരി ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ഫാബിദ് ഫറൂഖ് അഹമ്മദ്, സുശീല്‍ എസ്.കുന്നുമ്മല്‍, മനോജ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.