അരിക്കുളം കാളിയത്ത് മുക്കില്‍ അപകടം; റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌ക്കൂട്ടറിടിച്ച്‌ വയോധികയ്ക്ക് പരിക്ക്‌


അരിക്കുളം: കാളിയത്ത് മുക്കില്‍ സ്‌ക്കൂട്ടറിടിച്ച്‌ വയോധികയ്ക്ക് പരിക്ക്. തിരുവങ്ങായൂർ പിള്ളേന്ന് കണ്ടിമീത്തല്‍ പെണ്ണൂട്ടിക്കാണ്(78) പരിക്കേറ്റത്. കാരയാട് എ.എല്‍.പി സ്‌ക്കൂളിന് മുമ്പില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.

സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ബന്ധപ്പെട്ട് സ്‌ക്കൂളില്‍ മീറ്റിങ്ങിന് വന്നതായിരുന്നു വയോധിക. മീറ്റിങ്ങ് കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌ക്കൂട്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.