മിണ്ടാപ്രാണിക്ക് പുതുജീവനേകി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്; അത്തോളിയില്‍ വയലിലെ കുഴിയില്‍ വീണ പോത്തിനെ രക്ഷിച്ചു (വീഡിയോ കാണാം)അത്തോളി: അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ മിണ്ടാപ്രാണിക്ക് പുതുജീവൻ. അത്തോളിയിൽ വയലിലെ കുഴിയിൽ വീണ കിണറ്റിലുമായി പോത്തിനാണ് സേനാംഗങ്ങൾ രക്ഷകരായത്.

അത്തോളി അത്താണി വയലിലെ കുഴിയിലാണ് പോത്ത് വീണത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി പ്രത്യേക ഹോസ് ഉപയോഗിച്ച് പോത്തിനെ കരക്കെത്തിച്ചു.

സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ റഫീഖ് കവിലിന്റെ നേതൃത്വത്തിൽ ഫയർ&റെസ്ക്യൂ ഓഫീസർമാരായ സിധീഷ്,ഇർഷാദ് കെ,അഖിൽ ,മനോജ് പി. വി,ഹോംഗാർഡ്‌ സത്യൻ, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.വീഡിയോ കാണാം: