കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് ഒറ്റയടിക്ക് വയറ്റിലാക്കിയത് അഞ്ച് കോഴികളെ; കൂട്ടില്‍ നിന്ന് പുറത്തെടുത്തതോടെ അഞ്ചിനേയും ഛര്‍ദ്ദിച്ചു


തേഞ്ഞിപ്പലം: നാടന്‍ കോഴികളെ കൂട്ടത്തോടെ വിഴുങ്ങി പെരുമ്പാമ്പ്. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്തുംകുഴി പുറായി വി.കെ.കോയയുടെ വീട്ടിലാണ് സംഭവം.

കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് അഞ്ച് കോഴികളെ ഒറ്റയടിക്ക് വിഴുങ്ങുകയായിരുന്നു. രാവിലെ കൂട് തുറന്നിട്ടും കോഴികള്‍ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്.

രണ്ട് കോഴികളെ കൂട്ടില്‍ കൊന്നിട്ടതായും കണ്ടെത്തി. നാട്ടുകാര്‍ എത്തി കൂട്ടില്‍നിന്ന് പാമ്പിനെ പുറത്തെടുത്തപ്പോള്‍ അഞ്ച് കോഴികളെ ഛര്‍ദിച്ചു.

താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പാമ്പിനെ ബേപ്പൂര്‍ വനശ്രീ സംരക്ഷിത വനത്തില്‍ വിട്ടു.