ഗുരുവിന്റെ ഓർമ്മകൾക്ക് മുൻപിൽ; ഗുരു ചേമഞ്ചേരിയെ അനുസ്മരിച്ച് കൊളക്കാട്


കൊളക്കാട്: ഗുരു ചേമഞ്ചേരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുസ്മരണം നടത്തി കൊളക്കാട്. ലോഹ്യാ മന്ദിരത്തിന്റെയും ദേശാസേവ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. പ്രമുഖ ചിത്രകാരൻ ശ്രീ മദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ ലതിക അധ്യക്ഷത വഹിച്ചു. കെ.കെ ശങ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രമുഖ ചിത്രകരമാരായ ശ്രീ യു കെ രാഘവൻ, സുരേഷ് ഉണ്ണി, എ കെ രമേശൻ, ഹാറൂൺ അൽ ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിൽ വർണ സ്മൃതി നടന്നു. എൻ സതീശൻ, ടി കെ പ്രഭാകരൻ, ടി.കെ പ്രജീഷ്,പ്രദീപൻ കൊയമ്പുറത്ത്, ഷറഫുദ്ധീൻ ടി ടി, ജി എസ് അവിനാഷ് തുടങ്ങിയവർ സംസാരിച്ചു.