വായനാദിനം: നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനയുടെ വസന്തം


നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ വായനാദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരനും സിനിമാ നിരൂപകനുമായ ഡോ: മുഹമ്മദ് റാഫി എൻ.വി നിർവ്വഹിച്ചു. ഓരോ വായനയും സ്വന്തം മുന്നറിവുകളെ പൊളിച്ചെഴുതാനും വ്യക്തികളെ നവീകരിക്കാനും സഹായിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

എസ്.എം.സി ചെയർമാൻ എൻ.ഷിബീഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി പുസ്തക വിതരണോദ്ഘാടനം പ്രിൻസിപ്പാൾ ഇ.കെ ഷാമിനി നിർവ്വഹിച്ചു.

ഹെഡ്മാസ്റ്റർ കെ നിഷിത്ത്, പി. ഷീന, പി.കെ സന്ധ്യ, മിത്ര കിനാത്തിൽ, ദീപാ നാപ്പള്ളി, കെ സുനിത, എം.എം അനീഷ്, വി.സി സാജിദ്, കെ ജയകുമാർ എന്നിവർ സംസാരിച്ചു. ശേഷം വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാന തല വിജയി ജാഹ്‌നവി സൈറയുടെ കവിതാലാപനം, ടോപ് സിംഗർ ഫെയിം ഹരിചന്ദനയുടെ ഗാനം എന്നിവ ഗാനാലാപനം എന്നിവ അരങ്ങേറി.