വടക്കുമ്പാട് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ രാജൻ മാസ്റ്റർ കുഴഞ്ഞ് വീണു മരിച്ചു


പേരാമ്പ്ര: വടക്കുമ്പാട് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു. മുയിപ്പോത്ത് എടച്ചേരിചാലിൽ രാജൻ മാസ്റ്റർ ആണ് മരിച്ചത്. 52 വയസാണ്.

സ്റ്റെപ്പ് കയറി വാടകയ്ക്ക് താമസിക്കുന്ന ബിൽഡിം​ഗിന്റെ മുകൾ നിലയിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


ബാലന്റെയും (പായിച്ചി) ലീലയുടെയും മകനാണ്. സ്മിതയാണ് ഭാര്യ.

മക്കൾ: സത്ലജ് എസ്.രാജ്, സ്മീര​ഗം​ഗ (വിദ്യാർത്ഥികൾ)

സഹോദരങ്ങൾ: മനോജ്, ലാലു (ടീച്ചർ)

മൃതശരീരം നാളെ 10മണിയ്ക്ക് വടക്കുമ്പാട് ജി.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്‌കരിക്കും.

Summary: Vadakkupad GLP School teacher Rajan Master passed away