മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കനക്കുന്നു; കൊയിലാണ്ടിയിൽ യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു


കൊയിലാണ്ടി : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധം ശക്തമാകുന്നു. കൊയിലാണ്ടി മുനിസിപ്പൽ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ചു. നിയോജക മണ്ഡലം യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി ഉൽഘാടനം ചെയ്തു.

മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ ബാസിത്ത് മിന്നത്ത് അധ്യക്ഷനായി. മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ എം നജീബ്, മുനിസിപ്പൽ യു ഡി എഫ് ചെയർമാൻ അൻവർ ഇയ്യഞ്ചേരി, അൻവർ വലിയമങ്ങാട്, ഹാഷിം വലിയമങ്ങാട്,ലത്തീഫ് ദാരിമി, ശരീഫ് കൊല്ലം, ആസിഫ് കലാം, റഫ്ഷാദ്, കെ എം ഷമീം, നിസാം വി, നബീഹ്, സിനാൻ സുഹൈൽ ടി വി, ഉബൈദ്, അഷറഫ് നടേരി, സംസാരിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു നീക്കി.