ഇത് നീതി നിഷേധം; മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെറ്റൽവാദും, ആർ.ബി ശ്രീകുമാർ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പയ്യോളി


പയ്യോളി: ഗുജറാത്ത്‌ വംശഹത്യയുടെ ഇരകൾക്ക്‌ നീതി ലഭിക്കാൻ നിശ്ചയദാർഢ്യത്തോടെ പൊരുതിയ മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെറ്റൽവാദും, ആർ.ബി ശ്രീകുമാർ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പയ്യോളിയിൽ പ്രതിഷേധം. പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് നടന്ന പ്രതിഷേധം ജില്ല കമ്മിറ്റി അംഗം ഡി ദീപ ഓൾഗ ഉദ്ഘാടനം ചെയ്തു. ഡോ. ആർ കെ സതീഷ് അധ്യക്ഷത വഹിച്ചു. എൻ കെ അബ്ദുൾ സമദ് സംസാരിച്ചു. മേഖല സെക്രട്ടറി ചന്ദ്രൻ മുദ്ര സ്വാഗതവും, റഫീക്ക് പറോളി നന്ദിയും പറഞ്ഞു.