ഓർമ്മകളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ; മേപ്പയ്യൂരിൽ പ്രാർത്ഥനാ സദസ്സും അനുസ്മരണവും സംഘടിപ്പിച്ചു


മേപ്പയ്യൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് സുന്നി മഹല്ല് ഫെഡറേഷൻ മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി. തങ്ങൾക്കു വേണ്ടി പ്രാർത്ഥനാ സദസ്സും, അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി എസ്.എം.എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി പി.എം കോയ മുസ്സല്ല്യാർ ഉദ്ഘാടനം ചെയ്തു.

എസ്.എം.എഫ്  പഞ്ചായത്ത് പ്രസിഡൻ്റ് കെ നിസാർ റഹ്മാനി അദ്ധ്യക്ഷത വഹിച്ചു. വി.കെ ഇസ്മായിൽ മന്നാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എം.ടി ഇബ്രാഹിം ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ജബലുന്നൂർ കോളേജ് കാമ്പസിൽ നിർമ്മിക്കാൻ പോകുന്ന ഓഡിറ്റോറിയത്തിൻ്റെ ഫണ്ട് സമാഹരണ യജ്ഞത്തെക്കുറിച്ചുള്ള കർമ്മപദ്ധതി മേഖല വർക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാൻ വിശദീകരിച്ചു. എൻ.കെ ബഷീർ ഫൈസി, എം.എം അഷറഫ്, കൊടുമ്മയിൽ അസ്സയിനാർ ഹാജി, ടി.കെ അബ്ദുള്ള, കീഴ്പോട്ട് മൊയ്തി, കെ അബ്ദുള്ള, പി കുഞ്ഞമ്മത് കെ.കെ സീതി സംസാരിച്ചു.