പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പൂജാദികർമ്മങ്ങൾ; പന്തലായനി അഘോരശിവക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പൂജ ചടങ്ങുകള്‍ക്ക് നാളെ തുടക്കം
പന്തലായനി: ശ്രീ അഘോരശിവക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പൂജ ചടങ്ങുകള്‍ക്ക് നാളെ തുടക്കമാവും. നാളെ വൈകീട്ട് അഞ്ച് മണിക്ക് ആചാര്യ വരണം ചടങ്ങുകളോടെ പൂജ തുടങ്ങും. പൂജാദികർമ്മങ്ങൾ 11 ദിവസo നീണ്ടു നിൽക്കും. പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകള്‍.
പ്രാണപ്രതിഷ്ഠാചടങ്ങുകൾക്ക് ഒപ്പം പന്ത്രണ്ടോളം തന്ത്രി പ്രമുഖന്മാരുടെ നേതൃത്വത്തില്‍ അഘോരശിവ ഭഗവാന് നവീകരണകലശവും കർപ്പൂരാദിദ്രവ്യ കലശവും നടക്കും. കഴിഞ്ഞ 12 വർഷക്കാലമായി കാലാകാലങ്ങളിലായി ക്ഷേത ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തിൻ്റെ ഫലമായിട്ടാണ് ക്ഷേത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.