പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച ഗാനമേള ഒഴിവാക്കി


കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 17ന് നടത്താന്‍ തീരുമാനിച്ച ഗാനമേള ഒഴിവാക്കി. കൊയിലാണ്ടി മേഖലയിലെ ക്രമസമാധാനപ്രശ്‌നം മുന്‍നിര്‍ത്തി കൊയിലാണ്ടി പോലീസിന്റെ നിര്‍ദേശം അനുസരിച്ചാണ് ഗാനമേള ഒഴിവാക്കിയതെന്ന് ഉത്സവാഘോഷ കമ്മിറ്റി അറിയിച്ചു.

ഗാനമേളയ്ക്ക് പകരം സിനിമ, ടിവി, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ദേവരാജ്, അനില്‍ ബേബി, പ്രദീപ് ബാലന്‍, കബീര്‍ ഒരുക്കുന്ന കോമഡി ഉത്സവ് നടത്തും.

ഉത്സവത്തിന് മുന്നോടിയായി പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യൂ മെഡിക്കല്‍ ഫയര്‍ ഫോഴ്‌സ്, പോലീസ്, മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. മാര്‍ച്ച് 17 ന് രാത്രി 8 മണിക്ക് നടത്താന്‍ തീരുമാനിച്ച ഗാനമേള ഒഴിവാക്കുകയാണ്.