കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും ജൂൺ ഇരുപത്തി ഒന്നിന് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചാത്തമംഗലം റീജിയണൽ കോഴിവളർത്തു കേന്ദ്രത്തിൽ വിരിയിച്ചു അംഗീകൃത എഗ്ഗർ നഴ്സറിയിൽ വളർത്തിയ 50 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുക. 120 രൂപ നിരക്കിലാണ് നൽകുന്നത്.രാവിലെ 9 മുതല്‍ വിതരണം തുടങ്ങും.