ചുമട്ടുതൊഴിലാളികള്‍ ജൂലൈ 31 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം; വിശദമായി അറിയാം
കോഴിക്കോട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ നിലവില്‍ അംശദായം അടച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളികളും ജൂലൈ 31നകം എഐഐഎസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. ആധാര്‍ കാര്‍ഡ്, 6(എ) കാര്‍ഡ്, 26(എ) കാര്‍ഡ് പകര്‍പ്പ്, വയസ്സ് തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഗരസഭ/പഞ്ചായത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിലെത്തി അപ്ഡേഷന്‍ പൂര്‍ത്തിയാക്കാം. ഫോണ്‍: 0495 2366380.