കണ്ണൂരില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു


കണ്ണൂര്‍: കണ്ണൂരിൽ ടൗൺ എസ് ഐയെയും പൊലീസുകാരെയും മദ്യപ സംഘം ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. എസ്ഐസിഎച്ച് നസീബിന് ഷോൾഡറിനും സിവിൽ പൊലീസ് ഓഫീസർ അനീഷിനുമാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് കണ്ണൂര്‍ അത്താഴക്കുന്നിലാണ് സംഭവം.

സാധാരണഗതിയിൽ പട്രോളിംഗിന് ഇറങ്ങിയതായിരുന്നു പോലീസ് സംഘം. ഇതിനിടെ കബ്ലിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി അകത്ത് ഉണ്ടായിരുന്നവർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അന്‍വര്‍, അഭയ്, അഖിലേഷ് എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

Summary:  Police officers including SI were locked in the club and beaten up three people in police custody