വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയവരില്‍ നന്തി സ്വദേശിയും; രഹസ്യാന്വേഷണ വിഭാഗത്തിലെ ഓഫീസറായ ലിബീഷ്.എ.കെയ്ക്ക് അംഗീകാരം


കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയവരില്‍ നന്തി സ്വദേശിയും. രഹസ്യാന്വേഷണ വിഭാഗത്തിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ലിബീഷ് എ.കെ.യാണ് മെഡലിന് അര്‍ഹനായത്.

പതിനഞ്ചുവര്‍ഷമായി പൊലീസ് സേവനരംഗത്തുണ്ട് ലിബീഷ്. 2009-2015 വരെ ക്രൈം റെക്കോര്‍ഡ് വിഭാഗത്തിലായിരുന്നു സേവനമനുഷ്ഠിച്ചത്. പിന്നീട് രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് മാറി.

നന്തി അന്നവയല്‍ക്കുനി ഭാസ്‌കരന്റെയും ലീലയുടെയും മകനാണ്. ഭാര്യ വിന്‍സി മൂടാടി കൃഷി ഭവനില്‍ അസിസ്റ്റന്റ് കൃഷി ഓഫീസറാണ്. വിദ്യാര്‍ഥികളായ നീലാഞ്ജന, നവതേജ് എന്നിവര്‍ മക്കളാണ്.

കോഴിക്കോട് സിറ്റി പൊലീസ് ജില്ലയിലെ 12 ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അരഹരായത്.