വില്‍പ്പനയ്ക്കായി മാഹിയില്‍ നിന്ന് വിദേശമദ്യമെത്തിച്ചു; ചങ്ങരോത്ത് സ്വദേശിയെ കയ്യോടെ പൊക്കി പേരാമ്പ്ര എക്‌സൈസ്


പേരാമ്പ്ര: വില്‍പ്പനയ്ക്കായെത്തിച്ച വിദേശമദ്യവുമായി ചങ്ങരോത്ത് സ്വദേശി പിടിയില്‍. വടക്കേ മങ്കരിയാടുമ്മല്‍ വി.എം.ബാബുവിനെയാണ് പേരാമ്പ്ര എക്‌സൈസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.

മാഹിയില്‍ നിന്ന് വിദേശമദ്യം കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തിയതിനാണ് ബാബുവിനെ പോലിസ് അറസ്റ്റു ചെയ്തത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ഐ.ബിയും നടത്തിയ സംയുക്ത പരിശോധനയിലൂടെയാണ് പ്രതിയെ പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍ പി.കെ സബീറലി, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ പ്രജിത്ത്.വി, സിഇഒമാരായ വിജിനീഷ്, ഷബീര്‍, അനൂപ് കുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ബാബുവിനെതിരെ വിദേശമദ്യം കടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു.