വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു


ചേമഞ്ചേരി: വെങ്ങളത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. തിരുവങ്ങൂര്‍ മാണിക്യംവീട്ടില്‍ (ചക്കിട്ടകണ്ടി) യദുകൃഷ്ണയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. പതിനെട്ട് വയസായിരുന്നു.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിൽ നിന്ന് ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെങ്ങളം മേല്‍പ്പാലത്തില്‍ വച്ച് യദുകൃഷ്ണ സഞ്ചരിച്ച സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ യദുകൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സുരേഷിന്റെയും രേഖയുടെയും മകനാണ്. യാസ്മികയാണ് സഹോദരി.