‘ഞാൻ ജീവിക്കണോ മരിക്കണോ എന്ന് ഇവർ തീരുമാനിക്കട്ടെ’; ഒഞ്ചിയത്ത് അംഗപരിമിതൻ ആത്മഹത്യക്ക് ശ്രമിച്ചു


വടകര: കൊളരാഡ് തെരുവിന് സമീപം അംഗപരിമിതൻ ആത്മഹത്യക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. കണ്ണൂക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. സി.പി.എമ്മുകാർ തന്നെ ജീവിക്കാനനുവദിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു ഇയാൾ പെട്രോൾ ദേഹത്തൊഴിച്ചത്. തീ കൊളുത്തുന്നതിനു മുൻപ് കണ്ടു നിന്നവർ ഓടിയെത്തുകയും തടയുകയുമായിരുന്നു. വൈകാതെ ഇദ്ദേഹത്തെ വടകര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി.

ഒരു അപകടത്തെ തുടർന്ന് പ്രശാന്തിന്റെ കാൽ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. അങ്ങനെ ജീവിത മാർഗ്ഗം വഴിമുട്ടുകയും ചെറിയ തോതിൽ ജോലി ചെയ്തു ജീവിക്കാൻ ശ്രമിക്കുന്നതിനിടയിൽ സി.പി.എം പ്രവർത്തകർ നിരന്തരം ഉപദ്രവിക്കുകയാണ് എന്നുമായിരുന്നു ഇയാളുടെ വാദം.

താൻ ജീവിക്കണോ മരിക്കണോ എന്ന് ഇവർ തീരുമാനിക്കട്ടെ എന്നും പ്രശാന്ത് പറഞ്ഞു. ഇന്നലെ ഇതിൽ യഹോര് കഴമ്പുമില്ലെന്നാണ് സി.പി.എം പക്ഷം.