ഓർമ്മകളിലുടെ കെ.കെ ചന്ദ്രൻ; പ്രമുഖ അഭിഭാഷകന്റെ സ്മരണയിൽ ഫോട്ടോ പ്രദർശനം നടത്തി കൊയിലാണ്ടി കോടതി


കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന കെ.കെ. ചന്ദ്രന്റെ ഓർമ്മകളിലൂടെ ഫോട്ടോ പ്രദർശനം നടത്തി കൊയിലാണ്ടി കോടതി. ഓർമ്മകളിലുടെ കെ.കെ.സി. എന്ന പരിപാടിയിലൂടെ കോടതി പരിസരത്ത് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.

കൊയിലാണ്ടി ജുഡിഷ്യൽ മജിസ്റ്റേറ്റ് ശ്രീജ ജനാർദ്ദനൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ പി.ടി ഉമേന്ദ്രൻ, ബിനോയ് ദാസ്, ടി.എൻ ലിന എന്നിവർ സംസാരിച്ചു.