പെട്രോള്‍, ഡീസല്‍ വില മുന്നോട്ടുതന്നെ; തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ധിപ്പിച്ചുകൊച്ചി:
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില വര്‍ധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കോഴിക്കോട് ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 93.40 രൂപയും പെട്രോളിന് 106.19 രൂപയുമാണ്. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും ഒറ്റയടിക്ക് 50 രൂപ കൂട്ടിയിരുന്നു.

എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത. എണ്ണവില വര്‍ദ്ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയില്‍ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത.


സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ വില, ബ്രാക്കറ്റില്‍ ഇന്നത്തെ വര്‍ധനവ്

ആലപ്പുഴ – 106.37 (+0.87)
കൊച്ചി- 105.89 (+0.87)
വയനാട്- 107.14 (+0.87)
കണ്ണൂര്‍ – 106.15 (+0.88)
കാസര്‍കോട് – 107.12 (+0.87)
കൊല്ലം – 107.36 (+0.87)
കോട്ടയം – 106.41 (+0.88)
കോഴിക്കോട് – 106.19 (+0.87)
മലപ്പുറം – 106.69 (+0.87)
പാലക്കാട് – 107.22 (+0.87)
പത്തനംതിട്ട- 107.01 (+0.87)
തൃശൂര്‍ – 106.55 (+0.87)
തിരുവനന്തപുരം – 108.09 (+0.88)


സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസല്‍ വില, ബ്രാക്കറ്റില്‍ ഇന്നത്തെ വര്‍ധനവ്

ആലപ്പുഴ- 93.54 (+0.84)
കൊച്ചി- 93.09 (+0.84)
കല്‍പ്പറ്റ- 94.22 (+0.84)
കണ്ണൂര്‍ – 93.35 (+0.84)
കാസര്‍കോട് – 94.27 (+0.84)
കൊല്ലം – 94.47 (+0.84)
കോട്ടയം- 93.58 (+0.85)
കോഴിക്കോട്- 93.40 (+0.85)
മലപ്പുറം – 93.87 (+0.84)
പാലക്കാട് – 94.34 (+0.85)
പത്തനംതിട്ട – 94.15 (+0.85)
തൃശൂര്‍ – 93.71 (+0.84)
തിരുവനന്തപുരം – 95.15 (+0.84)