ഈ കപ്പ് ഞങ്ങളിങ്ങെടുക്കുവാ; കെ.എഫ്.എസ്.എ വോളിബാൾ മത്സരത്തിൽ വിജയിച്ച് പേരാമ്പ്ര അഗ്നിശമന സേന


പേരാമ്പ്ര: വാശിയേറിയ പോരാട്ടത്തിനൊടുവിൽ കപ്പടിച്ച് പേരാമ്പ്ര അഗ്നിശമന സേന. കേരള ഫയർ സർവ്വീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ് സംഘടിപ്പിച്ച കോഴിക്കോട് മേഖലാതല വോളിബോൾ മൽസരത്തിലാണ് പേരാമ്പ്ര ഫയർ ആൻ്റ റസ്ക്യു ടീം വിജയികളായത്.

ഫൈനലിൽ കോഴിക്കോട് ബീച്ച് ഫയർ ആൻ്റ് റസ്ക്യു സ്റ്റേഷനെയാണ് പേരാമ്പ്ര പരാജയപ്പെടുത്തിയത്. കോഴിക്കോട് വയനാട് ജില്ലകളിൽ നിന്നായ് പത്ത് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള മെഡലുകൾ റീജണൽ ഫയർ ആൻറ് റസ്ക്യു ഓഫീസർ റജീഷ്, കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡൻ്റ് ഷജിൽ കുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

കോഴിക്കോട് ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മൽസരത്തിൽ പേരാമ്പ്ര നിലയത്തെ പ്രതിനിധീകരിച്ച് ഭക്തവൽസലൻ, വിനോദൻ, ഉണ്ണികൃഷ്ണൻ, ലതീഷ്, ഷിജു, റിതിൻ, സത്യനാഥ്, ബബീഷ്, ഷിഗിൻ ചന്ദ്രൻ ,സാരംഗ് എന്നിവർ പങ്കെടുത്തു.