തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളാണോ?; എങ്കില്‍ മസ്റ്ററിങ് നടത്തണം; അറിയാം വിശദമായി
കോഴിക്കോട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിങ് നടത്തണം. 2024 ഡിസംബര്‍ 31 വരെ ക്ഷേനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ചവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ മസ്റ്ററിങ് നടത്താം.
ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍ എന്നിവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിച്ചാല്‍ ജീവനക്കാര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് പിന്നിട്ടവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, രോഗം ബാധിച്ച് കിടപ്പിലായവര്‍, 05/01/21 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഫോണ്‍: 0495 2384355.