തിക്കോടി എഫ്.സി.ഐ ജീവനക്കാരിയായിരുന്ന പയ്യോളി പുതിയ പുരയിൽ ഗൗരി അന്തരിച്ചു


പയ്യോളി: ശ്രീകുറുംബ ഭഗവതി ക്ഷേത്രം മേലടി ബീച്ച് കണ്ണങ്കുളം എ.എൽ.പി സ്കൂളിന് സമീപം പയ്യോളി പുതിയ പുരയിൽ ഗൗരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. തിക്കോടി എഫ്.സി.ഐയിൽ കാഷ്വൽ ലേബറായിരുന്നു.

ഭർത്താവ്: പരേതനായ പുതിയ പുരയിൽ പത്മനാഭൻ.

മക്കൾ: പ്രകാശൻ, ദേവദാസൻ, ചിത്രാംഗദൻ (അധ്യാപകൻ, പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ, തൂവക്കുന്ന്, പാനൂർ), പത്മജ.

മരുമക്കൾ: സുജ, രേഖ, സൽമ (ജെ.എൻ.എം.എച്ച്.എസ്.എസ്, പുതുപ്പണം), പ്രേമൻ.

സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.