സ്വാതന്ത്ര്യ സ്മൃതി സംഗമവുമായി പയ്യോളിയിലെ ചില്ല സാംസ്‌കാരിക വേദി; സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചു


പയ്യോളി: ചില്ല സാംസ്‌കാരിക വേദി പയ്യോളി സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികളായ കേളപ്പന്‍ വൈദ്യര്‍, പി.ടി.കുഞ്ഞികൃഷ്ണന്‍ നായര്‍, തൈകണ്ടി പാച്ചര്‍ എന്നിവരുടെ ഓര്‍മ്മക്കായി സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രസംഗം മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ സമ്മാനവിതരണവും സ്വാതന്ത്ര്യ സ്മൃതി സംഗമത്തിന്റെ ഭാഗമായി നടന്നു.

സംഗമം ഗാന്ധിയന്‍ കളക്റ്റീവ് അംഗം എം.സി.പ്രമോദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ.ശീതള്‍ രാജ് അധ്യക്ഷനായി. ദിവാകരന്‍ മാസ്റ്റര്‍ മേലടി, രവി മാസ്റ്റര്‍, ഗീത ടീച്ചര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തയ്യില്‍ ബാബുരാജ് സ്വാഗതവും രാജന്‍ തരിപ്പയില്‍ നന്ദിയും പറഞ്ഞു.

എല്‍.പി.വിഭാഗത്തില്‍ സഹറ ഫാത്തിമ ഒന്നാം സ്ഥാനവും ആയുഷ്‌ക അശ്വിന്‍ രണ്ടാം സ്ഥാനവും ദ്യുതി സന്തോഷ് കുമാര്‍ മൂന്നാം സ്ഥാനവും നേടി. യു.പി.വിഭാഗത്തില്‍ ദീക്ഷിത് കെ.വി, ഒന്നാം സ്ഥാനവും ഭഗത് കൃഷ്ണ എസ്.എസ് രണ്ടാം സ്ഥാനവും ഹന ഫാത്തിമ എം മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തില്‍ അനന്യ അനീഷ് ഒന്നാം സ്ഥാനവും നേഹ.എ.ജെ രണ്ടാം സ്ഥാനവും സുമയ്യ മൂന്നാം സ്ഥാനവും നേടി.