യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പയ്യോളി രണ്ടാം റെയില്‍വെ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു
പയ്യോളി: അറ്റകുറ്റപണികള്‍ക്കായി പയ്യോളി രണ്ടാം റെയില്‍വേ ഗേറ്റ് അടച്ചിടുന്നു. ഇന്ന് രാവിലെ 8മണി മുതല്‍ 28ന് വൈകുന്നേരം 6 വരെ പത്ത് ദിവസത്തേക്കാണ് ഗേറ്റ് അടച്ചിടുന്നത്. ലെവൽ ക്രോസിലെ റോഡ് ഉപരിതലം ഇൻ്റർലോക്ക് വിരിക്കുന്നതിൻ്റെ ഭാഗമായാണ് ഗേറ്റ് അടച്ചിടുന്നത്.
ഇതു സംബന്ധിച്ച് ദക്ഷിണ റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ഉത്തരവിറങ്ങി. രണ്ടാം ഗേറ്റിലൂടെ കടന്നു പോവുന്ന വാഹനങ്ങൾ ഇന്ന് മുതല്‍ ഒന്നാം ഗേറ്റിനെ ആശ്രയിക്കേണ്ടി വരും.