വിദേശ കമ്പനികളുടെ പങ്കാളിത്തം; സ്‌പെക്ട്രം ജോബ്ഫെയര്‍ 27ന്, വിശദമായി അറിയാം


കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രെയിനികള്‍ക്കുള്ള സ്‌പെക്ട്രം ജോബ്ഫെയര്‍ മെയ് 27ന് കോഴിക്കോട് ഗവ. ഐടിഐയില്‍ നടക്കും. ഐടിഐ വിജയിച്ച ട്രെയിനികള്‍ക്കായി നടത്തുന്ന ജോബ് ഫെയറില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെടെ പങ്കെടുക്കും.

കമ്പനികള്‍ക്കും തൊഴിലന്വേഷകര്‍ക്കും www.knowledgemission.kerala.gov.in മുഖേന ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. ഫോണ്‍: 9633993189, 8086888113.