ജീവിതത്തിന് പുതുതാളമേകാൻ പന്തലായനി ബ്ലോക്ക്; ജീവിതശൈലി രോഗപ്രതിരോധത്തിന് ‘ജീവതാളം’ പദ്ധതി


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജീവതാളം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും സംഘാടക സമിതി രൂപീകരണവും നടന്നു. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടങ്ങൾ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ പ്രതിരോധവും രോഗ നിർണ്ണയവും നിയന്ത്രണവും ലക്ഷ്യം കണ്ട് രൂപകൽപ്പന ചെയ്ത സമഗ്ര സാമൂഹികാധിഷ്ഠിത ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയാണ് ജീവതാളം.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ പി.ടി അനി കർമ്മപദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുമഠത്തിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിബശ്രീധരൻ, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, കൊയിലാണ്ടി എ.ഇ.ഒ സുധ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻകോയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.ടി.എം കോയ സ്വാഗതവും ജോയ് തോമസ് നന്ദിയും നടന്നു.

summary: Pantalayani is ready to control the rhythm of life


Community-verified icon