എസ്.എസ്.എല്‍.സി, യു എസ്.എസ് പരീക്ഷകളില്‍ ചരിത്രവിജയം ആവര്‍ത്തിച്ച്‌ പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


കൊയിലാണ്ടി: എസ്.എസ്.എല്‍.സി, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. വിജയാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ബസ് സ്റ്റാന്റ്‌ പരിസരത്ത് നടന്ന പരിപാടിയില്‍ പായസം വിതരണം ചെയ്തു. എസ്.എസ്.എല്‍.സിയില്‍ നൂറുമേനിയാണ്‌ ഇത്തവണ സ്‌കൂള്‍ നേടിയെടുത്തത്.

394 പേര്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചുവെന്നതിനൊപ്പം 108 പേര്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടി. 29 പേര്‍ 9എ പ്ലസുകള്‍ സ്വന്തമാക്കി. യു.എസ്.എസ് പരീക്ഷയില്‍ 64പേരാണ് ഇത്തവണ വിജയിച്ചത്‌.

മിക്‌സഡ് സ്‌കൂളായതിന് ശേഷമുള്ള ആദ്യ എസ്.എസ്.എല്‍.സി ബാച്ചിന്റെ ചരിത്ര വിജയം; നൂറുമേനി വിജയവുമായി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, 108 വിദ്യര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്‌

ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷൻ അഡ്വ: കെ.സത്യൻ പായസം വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ ഷിഖ ടീച്ചർ, പി.ടി.എ അംഗങ്ങളായ പ്രമോദ് രാരോത്ത്, റിയാസ് അബൂബക്കർ എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.