വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അരിക്കുളം , മൂടാടി,ചേമഞ്ചേരി, ചെങ്ങോട്ട് കാവ്, അത്തോളി എന്നീ ഗ്രാമപഞ്ചായത്തകളിലെ എസ് എസ് എൽ സി ഫുൾ , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയാണ് അനുമോദിച്ചത്. കൊയിലാണ്ടി ഇ എം എസ് ടൗൺ ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു.
ബ്ലേക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു. ചൈത്ര വിജയൻ, കെ ജീവാനന്ദൻ ,ബിന്ദു സോമൻ, കെ ടി എം കോയ, എം പി മൊയ്തീൻ കോയ, ഇ കെ ജുബീഷ്, ബിന്ദു മഠത്തിൽ, സുഹറ ഖാദർ ബ്ലോക്ക് സെക്രട്ടറി എം പി രജുലാൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് റാഫി, ആദർശ് എം, പ്രിറ്റി ജോൺ എന്നിവർ വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് എടുത്തു.