കൊയിലാണ്ടിയിൽ ഇത് വർണ്ണങ്ങളുടെ മഴക്കാലമാണ്; ആസ്വാദകരുടെ മനം കുളിർപ്പിച്ച് മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മഴയ്ക്ക് ഇത്തവണ നിറയെ വർണ്ണങ്ങളാണ്. ചിത്രപ്രേമികൾക്ക് ആവേശം പകർന്നു മൺസൂൺ ചിത്ര പ്രദർശനം ആരംഭിച്ചു. ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനം പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

സി സുരേഷ് കൂത്തുപറമ്പ്, ഷാജി കാവില്‍, ബിജു സെന്‍, ശീകുമാര്‍ മാവൂര്‍, ദിലീഷ് തിരുമംഗലത്ത്, ഡോ.രഞ്ജിത്ത് ലാല്‍, ശിവാസ് നടേരി, എം.പി.സുലൈഖ, ബബീഷ്, ജസി മനോജ്, ഹാറൂണ്‍ അല്‍ ഉസ്മാന്‍, സുരേഷ്ഉണ്ണീ, കെ.കെ.ശിവാനന്ദന്‍ എന്നീ ചിത്രകാരന്‍മാരുടെ ചിത്രങ്ങളാണ് മണ്‍സൂണ്‍ പ്രദര്‍ശനത്തില്‍ ഉള്ളത്.

യു.കെ.രാഘവന്‍, എന്‍.വി.ബാലകൃഷ്ണന്‍, ഷാജി കാവില്‍, സായിപ്രസാദ്, ലാല്‍ രജ്ഞിത്ത്, സി.കെ കുമാരന്‍, റജീന എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ചിത്രകാരന്‍ സായ് പ്രസാദ് ചിത്രകൂടം ആണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ.ഇന്ന് ആരംഭിച്ച എക്‌സിബിഷന്‍ ജൂലായ് 10 ന് സമാപിക്കും.