ശ്രദ്ധിക്കുക; റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ട് വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. ജൂൺ 30 ന് വൈകിട്ട് 5 വരെയാണ് സമയം നീട്ടിയത്. പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സമയ പരിധി നീട്ടിയത്.
പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴി (ecitizen.civilsupplieskerala.gov.in) അപേക്ഷ സമർപ്പിക്കാം. ജൂൺ 2 മുതൽ 15 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.