കൊയിലാണ്ടിയില്‍ മാര്‍ച്ച് ഏഴിന് രാത്രി നടത്തം


കൊയിലാണ്ടി: നഗരസഭയുടെ വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി രാത്രി നടത്തം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഏഴിന് നടക്കുന്ന പരിപാടി കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കെ.പി അധ്യക്ഷയാവും.

വനിതാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കും. അഞ്ചുമണിയോടെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.