മലപ്പുറത്ത് ആറുവരി ദേശീയപാത തകർന്ന് സർവീസ് റോഡിലേക്ക് വീണു; സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത് കാറിന് മുകളിലേക്ക്
മലപ്പുറം: മലപ്പുറത്ത് നിര്‍മാണം നടന്നുകൊണ്ടിരുന്ന ആറുവരി ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു. കോഴിക്കോട് തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു.
സംഭവത്തില്‍ ഇതുവരെ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ വി.കെ പടിയില്‍നിന്നും മമ്പുറം വഴി കക്കാട് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.