മൂടാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികള്‍; രാമകൃഷ്ണന്‍ കിഴക്കയില്‍ പ്രസിഡന്റ്, രജി സജേഷ് മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ്


മൂടാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മൂടാടി മണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി രാമകൃഷ്ണന്‍ കിഴക്കയിലും മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി രജി സജേഷും ചുമതല ഏറ്റെടുത്തു. സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് അഡ്വ: പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

മൂടാടി വീമംഗലം സ്‌കൂളില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ രൂപേഷ് കൂടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി ഭാസ്‌കരന്‍, പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി വിനോദ്, പയ്യോളി ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോളി, പപ്പന്‍ മൂടാടി, ആര്‍.നാരായണന്‍ മാസ്റ്റര്‍, കാളിയേരി മൊയ്തു, വീക്കുറ്റി രവി മാസ്റ്റര്‍, ബാബു മാസ്റ്റര്‍ എടക്കുടി, പി.വി.കെ അഷറഫ്, പൊറ്റക്കാട്ട് രാമകൃഷ്ണന്‍, പൊറ്റക്കാട്ട് ദാമോദരന്‍, കെ.വി.ശങ്കരന്‍, പ്രകാശന്‍ നെല്ലിമഠത്തില്‍, വി.എം.രാഘവന്‍ മാസ്റ്റര്‍, സജേഷ് ബാബു കെ.സി.പി, നിംനാസ്, കെ.എം.ശ്രീവള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് ഭാരാവാഹികളായ ലീല അരയങ്ങാട്ട്, ശ്രീവള്ളി, മല്ലിക വിളക്കൂരെടുത്ത്, നിത്യ സുരേഷ്, പി.പിചന്ദ്രിക എന്നിവര്‍ക്ക് സ്വീകരണം നല്‍കി. പുതിയോട്ടില്‍ രാഘവന്‍ നന്ദി പറഞ്ഞു.