നവകേരള സദസ്സിന് മുന്നോടിയായി കൊയിലാണ്ടിയില്‍ വിപുലമായ പരിപാടികള്‍; കൂട്ടയോട്ടവും മെഹന്ദി ഫെസ്റ്റും ഇന്ന്


കൊയിലാണ്ടി: നവ കേരള സദസ്സിന് മുന്നോടിയായി കൊയിലാണ്ടിയില്‍ ഇന്ന് കൂട്ടയോട്ടവും മെഹന്ദി ഫെസ്റ്റും സംഘടിപ്പിക്കുന്നു. രാവിലെ 7.30ന് കൊയിലാണ്ടി മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം മാര്‍ക്കറ്റില്‍ അവസാനിക്കും. വൈകിട്ട് 4മണിക്ക് കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ഹാളിലാണ് മെഹന്ദി ഫെസ്റ്റ് നടക്കുക. മത്സരത്തില്‍ പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാം

നവ കേരള സദസ്സിന് മുന്നോടിയായി ചിത്രകാരന്‍മാരുടെ കൂട്ടായ്മ, മെഗാ നൃത്തശില്‍പം, വിദ്യാര്‍ത്ഥി – യുവജന വിളംബര ജാഥ തുടങ്ങി കൊയിലാണ്ടിയില്‍ വിപുലമായ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

നവ കേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദഗ്ദ്ധരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും നടത്തുന്ന നവകേരള സദസ്സ് നവംബര്‍ 25 ന് 9 മണിമണിക്കാണ് കൊയിലാണ്ടിയില്‍ ആരംഭിക്കുക.