ഉപഗ്രഹ ക്ലാസ് മുതല്‍ റോക്കറ്റ് നിർമാണം വരെ; ചാന്ദ്രദിനം ആഘോഷമാക്കി കൊയിലാണ്ടി ആന്തട്ട ഗവ.യു.പി സ്‌ക്കൂള്‍
കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ചാന്ദ്രദിനാഘോഷം നടന്നു. ഇന്ത്യൻ സാറ്റലൈറ്റ് റിസർച്ച് ഓർഗനൈസേഷൻ തുമ്പ കേന്ദ്രത്തിലെ റിട്ടയേർഡ് സയൻറിസ്റ്റ് ടി.കെ.ജി. നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി റോക്കറ്റ് നിർമാണം, സ്കൂൾ പ്ലാനറ്റോറിയം, കൊളാഷ് നിർമാണം, ഉപഗ്രഹ ക്ലാസ് എന്നിവ നടന്നു. സ്‌ക്കൂള്‍ പ്രധാനാധ്യാപകന്‍ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് , രാജേഷ് പി.ടി.കെ, ഡി.ആർ.ഷിംലാൽ, രാജേശ്വരി പി.കെ, ആഗ്നേയ് എന്നിവർ പ്രസംഗിച്ചു.