മുതിര്‍ന്നവരും കുട്ടികളുമെല്ലാം ഒരുമിച്ചിരുന്നൊരാഘോഷം; തലമുറകളുടെ ഒത്തുചേരലായി നാറാത്ത് കടുക്കാങ്ങല്‍ കുടുംബ സംഗമം


കൊയിലാണ്ടി: തലമുറകളുടെ ഒത്തുചേരല്‍ ആഘോഷമാക്കി നാറാത്ത് കടുക്കാങ്ങല്‍ കുടുംബ സംഗമം. അണുകുടുംബ വ്യവസ്ഥിതിയില്‍ ആശ്വാസം കണ്ടെത്തുന്ന ഇന്നത്തെ തലമുറയ്ക്ക് മുന്നില്‍ ബന്ധങ്ങള്‍ ഊട്ടിയുറുപ്പിക്കേണ്ടതിന്റെ ആവശ്യകത തുറന്നു കാട്ടി ഒരു കുടുംബസംഗമം.

ഉള്ളിയേരി സമന്യയാ ഓഡിറ്റോറിയത്തിലാണ് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നത്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച പരിപാടി ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബലരാമന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പിന്നീട് കുടുംബത്തിലെ മുതിര്‍ന്നവരെ ആദരിക്കുന്ന ചടങ്ങു നടന്നു. കുടുംബാംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറി.

കുടുംബ സമതി പ്രസിഡന്റ് മമ്മത് കോയ അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി അസ്സയ്‌നാര്‍ സ്വാഗതവും ഹംസ കടുക്കാങ്ങല്‍ നന്ദിയും പറഞ്ഞു.