നബിദിനം ഒക്‌ടോബർ ഒൻപതിന്


കോഴിക്കോട്: നബിദിനം തീയ്യതി പ്രഖ്യാപിച്ചു. സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ നാളെ ബുധനാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് ഒക്‌റ്റോബര്‍ 9ന് നബിദിനവും ആയിരിക്കുമെന്ന് അറിയിച്ചു.

ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി എന്നിവര്‍ ആണ് അറിയിച്ചത്.