അപകടമായ വിധത്തിൽ മറ്റു വാഹനങ്ങളെ മറികടക്കുക, റോഡിൽ ഗതാഗത തടസ്സം സൃഷ്‌ടിക്കുക; കൊയിലാണ്ടിയിൽ ഗതാഗത നിയമം ലംഘിച്ച 47 വാഹനങ്ങള്‍ക്കെതിരെ നടപടി


കൊയിലാണ്ടി: അശ്രദ്ധമായും അപകടമകരമായും വിധം കൊയിലാണ്ടിയിൽ വാഹനമോടിച്ച വ്യക്തകളെ പിടികൂടി മോട്ടോർ വെഹിക്കിൾ അധികൃതർ. ഇന്ന് നടത്തിയ പരിശോധനയിൽ 47 വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുത്തു.

അശ്രദ്ധമായും അപകടമായ വിധത്തിലും വാഹനമോടിക്കുകയും മറ്റു വാഹനങ്ങളെ മറികടക്കുകയും ചെയ്തതിനും നടപടിയെടുത്തു. കൊല്ലം ജംഗ്ഷനില്‍ ഡിവൈഡര്‍ മറികടന്ന് വരുന്ന വാഹനങ്ങള്‍ക്കെതിരെയും ഇടത് വശത്തുകൂടി മറികടന്ന് മറ്റ് വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്. ഹെല്‍മെറ്റ് ഇല്ലാത്തവരെയും സൺ ഫിലിം പതിപ്പിച്ചവരെയും പിടികൂടി.

അപകടകാരമായ വിധത്തില്‍ വാഹന ഓടിച്ച എട്ട് വാഹനങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തത്. ഹെല്‍മെറ്റ് ഇടാതെ വാഹനം ഓടിച്ച 12 പേര്‍ക്കെതിരെയും, മോട്ടോര്‍ സൈക്കിളിന്റെ പിറകിലെ യാത്രക്കാരന്‍ ഹെല്‍മെറ്റ് ഇടാത്തതിന് 16 പേര്‍ക്കെതിരെയും, സണ്‍ ഫിലിം പതിപ്പിച്ച ആറ് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സര്‍വീസ് നടത്തിയ രണ്ട് വാഹനങ്ങള്‍ക്കെതിരെയും നികുതി അടക്കാതെ വാഹനം ഓടിച്ച മൂന്ന് വാഹനങ്ങള്‍ക്കെതിരെയും നടപടി എടുക്കുകയുണ്ടായി.

കൊയിലാണ്ടി ജോയിന്റ് ആര്‍.ടി.ഒ കെ.പി ദിലീപിന്റെ നിര്‍ദേശപ്രകാരം എം.വി.ഐ മാരായ രാകേഷ്, സനീഷന്‍, എ.എം.വി.ഐ അനൂപ്, രഞ്ജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് കൊയിലാണ്ടി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.